തനിഷ്കിന്റെ അലേഖ്യ വിപണിയില്‍
01:21 AM Sep 25, 2022 | Deepika.com
കൊച്ചി: പ്രമുഖ റീട്ടെയില്‍ ജ്വല്ലറി ബ്രാന്‍ഡ് ആയ ഹൗസ് ഓഫ് ടാറ്റയില്‍ നിന്നുള്ള തനിഷ്ക് ഉത്സവകാല ശേഖരമായ അലേഖ്യ പുറത്തിറക്കി. പഴയ കാലത്തിന്റെ സൗന്ദര്യവും മഹത്തായ ഇന്ത്യന്‍ കലാരൂപങ്ങളും ഗംഭീരമായി അവതരിപ്പിക്കുന്ന അലേഖ്യ ശേഖരം മിനിയേച്ചര്‍, പിച്ചായ് പെയിന്റിംഗുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്.