ഡമാസ്കസ്: ലബനനിൽനിന്നുള്ള അഭയാർഥികളുടെ ബോട്ട് സിറിയയിൽ മുങ്ങി 73 പേർ മരിച്ചു. ബുധനാഴ്ചയാണു ബോട്ട് മുങ്ങിയത്. സിറിയൻ ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 20 പേരെ രക്ഷപ്പെടുത്തി. ഇവർ സിറിയൻ തീര നഗരമായ ടാർടസിൽ ചികിത്സയിലാണ്.
ലബനനിൽനിന്ന് ആയിരക്കണക്കിനു പേർ യൂറോപ്പിലേക്കു കടക്കാൻ ശ്രമിക്കുകയാണ്. ഇതിൽ സിറിയൻ, പലസ്തീൻ അഭയാർഥികളും ഉൾപ്പെടുന്നു. 60 ലക്ഷം ജനസംഖ്യയുള്ള ലബനനിൽ പത്തു ലക്ഷം പേർ സിറിയൻ അഭയാർഥികളാണ്.
2019 മുതലുള്ള സാന്പത്തിക തകർച്ച ലബനനിലെ ജനങ്ങളിൽ ഭൂരിഭാഗത്തെയും ദാരിദ്ര്യത്തിലാഴ്ത്തിയിരിക്കുകയാണ്.
സിറിയയിൽ അഭയാർഥികളുടെ ബോട്ട് മുങ്ങി; 73 മരണം
12:47 AM Sep 24, 2022 | Deepika.com