ടാറ്റാ എഐഎ ലൈഫിനു മുന്നേറ്റം
11:14 PM Sep 22, 2022 | Deepika.com
കൊച്ചി: എംഡിആര്‍ടി യോഗ്യത നേടിയ 1496 അഡ്വൈസര്‍മാരുടെ രജിസ്ട്രേഷനുമായി ടാറ്റാ എഐഎ ലൈഫ് വളര്‍ച്ച നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 86.53 ശതമാനമാണു വളർച്ച. ഇതോടെ ഇന്ത്യയിലെ ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ എംഡിആര്‍ടി യോഗ്യത നേടിയ ഏറ്റവും കൂടുതല്‍ അഡ്വൈസര്‍മാരുടെ രജിസ്ട്രേഷനുള്ള സ്ഥാപനമായി കമ്പനി മാറിയെന്ന് അധികൃതർ പറഞ്ഞു.