കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യുപിഐ, യുപിഐ ലൈറ്റ് എന്നിവയിൽ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. യുപിഐ, യുപിഐ ലൈറ്റ് എന്നിവയിലൂടെ ക്രെഡിറ്റ് കാർഡ് പേയ്മെന്റ് ആരംഭിക്കുന്ന പയനിയർ ബാങ്കാണ് യൂണിയൻ ബാങ്ക്.
ആഗോള ഫിൻടെക് ഫെസ്റ്റിൽ എൻപിസിഐ ഉപദേഷ്ടാവ് നന്ദൻ നിലേകനിയുടെ സാന്നിധ്യത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പുതിയ സേവനങ്ങൾ മുംബൈയിൽ ഉദ്ഘാടനം ചെയ്തു.
ക്രെഡിറ്റ് കാർഡ് ആരംഭിക്കുന്നതോടെ യൂണിയൻ ബാങ്ക് റുപേ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഭീം ആപ്പ് വഴി യുപിഐ പേയ്മെന്റുകൾ തടസമില്ലാതെ നടത്താൻ കഴിയും.
യൂണിയൻ ബാങ്ക് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു
11:58 PM Sep 21, 2022 | Deepika.com