കോഴിക്കോട്: സംസ്ഥാന വനം വികസന കോര്‍പേറഷന്റെ ഉത്പന്നങ്ങള്‍ ഇനി ഫ്ളിപ്പ്കാര്‍ട്ട് വഴി വീടുകളില്‍ എത്തും. ഇതിനുള്ള ധാരണാപത്രത്തില്‍ ഫ്ളിപ്പ്കാര്‍ട്ടുമായി സംസ്ഥാന വനംവികസന കോര്പറേഷന് ഒപ്പുവച്ചു.
ഇ-മാര്‍ക്കറ്റിംഗില്‍ പ്രവേശിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാപനമാണ് വനം വികസന കോര്പറേഷന്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഖാദി ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനു നേരത്തെ ഫ്ളിപ്പ്കാര്‍ട്ടുമായി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് കരാര്‍ ഒപ്പിട്ടിരുന്നു.
ലേകാത്തുടനീളമുള്ള ഫ്ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് വനോപഹാര്‍ എന്ന ടാഗിലാണ് വനം വികസന കോര്‍പേറഷന്റെ ഉത്പന്നങ്ങള്‍ ലഭിക്കുക. ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ധാരണാപത്രമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
വനം കോര്‍പറേഷന്റെ ഉത്പന്നങ്ങള്‍ ഫ്ളിപ്പ്കാര്‍ട്ടിലേക്ക്
11:58 PM Sep 21, 2022 | Deepika.com