യുക്രെയ്നായി പ്രാർഥന തുടർന്ന് മാർപാപ്പ
11:28 PM Sep 21, 2022 | Deepika.com
വത്തിക്കാൻ സിറ്റി: യുക്രെയ്നുവേണ്ടി പ്രാർഥിക്കാൻ വീണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ഇന്നലെ പോൾ ആറാമൻ ഹാളിൽ നടന്ന പ്രതിവാര പൊതുദർശന പരിപാടിയുടെ അവസാനത്തിൽ, “യുക്രെയ്നിലെ രക്തസാക്ഷികൾക്കുവേണ്ടി നിശബ്ദരായി പ്രാർഥിക്കാൻ” മാർപാപ്പ എല്ലാവരോടും ആവശ്യപ്പെട്ടു. യുക്രെയ്ൻ ജനത കാടത്തത്തിനും പൈശാചികതയ്ക്കും പീഡനത്തിനും ഇരയാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.