കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനായി പി.ആര്. രവിമോഹന്റെ പുനര്‍നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി. 2025 ഡിസംബര്‍ 21 വരെ മൂന്നു വര്‍ഷത്തേക്കാണ് പുനര്‍നിയമനം.
റിസര്‍വ് ബാങ്ക് മുന്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ആഫ്രിക്കയിലെ 13 രാജ്യങ്ങളിലുള്ള ബാങ്കിംഗ് മേഖലയ്ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കിയിരുന്ന കമ്മിറ്റിയില്‍ അംഗമായിരുന്നു ഇദ്ദേഹം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സില്‍ അംഗമാണ്. അന്താരാഷ്ട്ര നാണയനിധിയുടെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പി.ആര്. രവിമോഹന് ഇസാഫ് ബാങ്ക് ചെയര്‍മാനായി പുനര്‍നിയമനം
11:50 PM Sep 20, 2022 | Deepika.com