കൊച്ചി: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും (കെഎസ്എസ്ഐഎ) വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ 23നു കൊച്ചിയില്‍ സംഘടിപ്പിക്കുന്ന വ്യവസായ സംഗമം -കേരള എംഎസ്എംഇ സമ്മിറ്റ് 2022 ഇന്‍വെസ്റ്റ് ആന്‍ഡ് മേക്ക് ഇന്‍ കേരള- മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മുതല്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, കെ. രാജന്, വി.എന്‍. വാസവന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ പങ്കെടുക്കും.
വ്യവസായ നയങ്ങളെയും പദ്ധതികളെയും കുറിച്ചും വ്യവസായ മേഖലയില്‍ നിലവിൽ നടപ്പാക്കുന്നതും ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പരിപാടികളെ സംബന്ധിച്ചും സംരംഭകരെ ബോധവത്കരിക്കുന്നതിനും മേല്‍പ്പറഞ്ഞ പദ്ധതികളുടെ പ്രചാരണവുമാണ് സംഗമംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഉച്ചയ്ക്കു ശേഷം രണ്ട് ടെക്നിക്കല്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എം. ഖാലീദ്, ജനറല്‍ സെക്രട്ടറി കെ.എ. ജോസഫ്, ട്രഷറര്‍ എന്‍. വിജയകുമാര്‍, വ്യവസായി സംഗമം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി. രാമചന്ദ്രന് നായര്‍, സെന്‍ട്രല്‍ സോണ്‍ വൈസ് പ്രസിഡന്റ് ഫിലിപ്പ് എ. മുളക്കല്‍, നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ജോസഫ് പൈകട, സെന്‍ട്രല്‍ സോണ്‍ ജോയിന്റ് സെക്രട്ടറി ബി. ജയകൃഷ്ണന്, നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി വിന്‍സന്റ് ഗൊണ്‍സാഗ, പബ്ലിസിറ്റി കണ്‍വീനര്‍ എന്‍.പി. ആന്റണി പവിഴം, എ. നിസാറുദ്ദീന്‍, ദാമോദര്‍ അവണൂര്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ചെറുകിട വ്യവസായ സംഗമം 23ന് കൊച്ചിയില്‍
01:46 AM Sep 20, 2022 | Deepika.com