കൊച്ചി: 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഈസ് 4.0 പരിഷ്കരണ സൂചികയില്‍ ബാങ്ക് ഓഫ് ബറോഡ മൊത്തത്തിലുള്ള മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാങ്കായി തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, ആസ്പയറിംഗ് ഇന്ത്യ, ന്യൂ ഏജ് 24എക്സ്7 ബാങ്കിംഗ് എന്നിവയ്ക്കായി സ്മാര്‍ട്ട് ലെന്‍ഡിംഗില്‍ ബാങ്ക് ഒന്നാം സ്ഥാനത്തും ടെക് എനേബിള്‍ഡ് ഈസ് ഓഫ് ബാങ്കിംഗ്, ഇന്സ്റ്റിറ്റ്യൂഷണലൈസിംഗ് പ്രുഡന്റ് ബാങ്കിംഗ്, ഗവേണന്‍സ് ആന്‍ഡ് ഔട്ട്കം കേന്ദ്രീകൃത എച്ച്ആര്‍ എന്നിവയില്‍ മൂന്നാം റാങ്കും നേടി. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് (ഐബിഎ) സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ബാങ്കിനെ ആദരിച്ചു.
ഈസ് 4.0 പരിഷ്കരണ സൂചികയില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഒന്നാം റാങ്ക്
01:46 AM Sep 20, 2022 | Deepika.com