ചൈനയിൽ ബസ് മറിഞ്ഞ് 27 മരണം
12:50 AM Sep 19, 2022 | Deepika.com
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലുണ്ടായ ബസ് അപകടത്തിൽ 27 പേർ മരിച്ചു. 47 പേരുണ്ടായിരുന്ന ബസ് ഗിഷൗ പ്രവിശ്യയിലെ ഗ്രാമപ്രദേശത്ത് മറിയുകയായിരുന്നു. 20 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽ ഈ വർഷമുണ്ടാകുന്ന ഏറ്റവും വലിയ വാഹനാപകടമാണിത്.