സെര്‍വോ 4ടി എക്സ്ട്രായ്ക്ക് പുതിയ മുഖം നല്കി ജോണ്‍ ഏബ്രഹാം
12:48 AM Sep 19, 2022 | Deepika.com
കൊച്ചി: സെര്‍വോയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടന് ജോണ്‍ ഏബ്രഹാം സെര്‍വോ 4ടി എക്സ്ട്രാ അവതരിപ്പിച്ചു. മോട്ടോര്‍ ബൈക്കുകള്‍ക്കു മാത്രമായി പ്രത്യേകം തയാറാക്കിയ ലൂബ്രിക്കന്റ് ആണ് സെര്‍വോ 4ടി എക്സ്ട്രാ. അഡ്വാന്‍സ്ഡ് 3 പി (പെര്‍ഫോമന്‍സ്, പവര്‍, പ്രൊട്ടക്ഷന്‍) എന്നീ ടെക് ഫോര്‍മുലയില്‍ ചാലിച്ചെടുത്ത സെര്‍വോ 4ടി എക്സ്ട്രാ 6000 കിലോമീറ്റര്‍ വരെ നല്‍കും. സെര്‍വോ പായ്ക്ക് ലേബല്‍ ക്യൂആര്‍ കോഡുമായാണെത്തുന്നത്. ഉപഭോക്താക്കള്‍ക്ക് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ലോയല്‍റ്റി പോയിന്റ് റിഡീം ചെയ്യാം.