ബെർലിൻ: ജർമനിയിൽ പ്രവർത്തിക്കുന്ന മൂന്നു റഷ്യൻ എണ്ണശുദ്ധീകരണശാലകളുടെ നിയന്ത്രണം താത്കാലികമായി ജർമൻ സർക്കാർ ഏറ്റെടുത്തു. റഷ്യയിലെ റെസ്നെഫ്റ്റ് കന്പനിക്ക് ഓഹരിപങ്കാളിത്തമുള്ള ഷ്വെഡ്റ്റ്, മിറോ, ബയേൺഓയിൽ റിഫൈനറികളാണിവ.
റഷ്യൻ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിൽ ജർമനിയിലെ ബാങ്കുകളും ഐടിസ്ഥാപനങ്ങളും ഇൻഷ്വറൻസ് കന്പനികളും വിമുഖത പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ഊർജസുരക്ഷ ഉറപ്പുവരുത്താനാണ് ഏറ്റെടുക്കലെന്നു സർക്കാർ വിശദീകരിച്ചു. ജർമനിയിലെ നാലാമത്തെ വലിയ റിഫൈനറിയാണ് ഷ്വെഡ്റ്റ്.
റഷ്യൻ റിഫൈനറികൾ ജർമനി ഏറ്റെടുത്തു
11:41 PM Sep 16, 2022 | Deepika.com