മുംബൈ: സെൻസെക്സ്, നിഫ്റ്റി ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 38 പോയിന്റ് ഉയർന്ന് 60,298 എന്ന നിലയിലും നിഫ്റ്റി 21 പോയിന്റ് നേട്ടത്തിൽ 17,852ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ അഞ്ചാം ആഴ്ചയാണ് ഓഹരിസൂചിക നേട്ടത്തിലോടുന്നത്.
കോട്ടക് മഹീന്ദ്ര ബാങ്ക്, എൽ ആൻഡ് ടി, എയർടെൽ, അൽട്രാടെക് സിമന്റ്, പവർ ഗ്രിഡ്, ഇൻഡസ്ലൻഡ് ബാങ്ക്, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
സൂചികകൾക്കു നേരിയ നേട്ടം
12:59 AM Aug 19, 2022 | Deepika.com