കൊച്ചി: ഓസ്ട്രേലിയയിലെ മുൻനിര നഴ്സിംഗ് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് നഴ്സിംഗ് ഓസ്ട്രേലിയ (ഐഎച്ച്എന്‍എ) യുടെ കൊച്ചിന് കാമ്പസ് ഓസ്ട്രേലിയന്‍ ട്രേഡ് കമ്മീഷണര്‍ മിഷെല്ലേ വേഡും സംഘവും സന്ദര്‍ശിക്കും.
19ന് കടവന്ത്ര കാമ്പസില്‍ എത്തുന്ന സംഘം ഐഎച്ച്എന്‍എയുടെ അന്താരാഷ്ട്ര അംഗീകാരമുള്ള ഓണ്‍ലൈന്‍ കോഴ്സുകളില്‍ വിജയിച്ച ആദ്യ ബാച്ചിലെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും.
മിഷെല്ലേ വേഡ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ കാമ്പസില്‍ പുതിയതായി ആരംഭിക്കുന്ന ഡിപ്ലോമ കോഴ്സുകളുടെ ഉദ്ഘാടനം ഹൈബി ഈഡന് എംപി നിര്‍വഹിക്കും. ഐഎച്ച്എന്‍എ സിഇഒ ബിജോ കുന്നുംപുറത്ത് അധ്യക്ഷത വഹിക്കും.
ഓസ്ട്രേലിയന്‍ ട്രേഡ് കമ്മീഷണര്‍ ഐഎച്ച്എന്‍എ കാമ്പസ് സന്ദര്‍ശിക്കും
12:59 AM Aug 19, 2022 | Deepika.com