കൊച്ചി: ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രമുഖ ടയര്‍ നിര്‍മാതാക്കളായ സിയറ്റ് ലിമിറ്റഡ് ആമസോണ്‍ വെബ് സര്‍വീസസിന്റെ സാങ്കേതികസഹായം ഉപയോഗപ്പെടുത്താന്‍ ധാരണയായി.
ലോഡും തേയ്മാനവുംപോലുള്ള വിവിധ ഡാറ്റാ പോയിന്റുകള്‍ പ്രവചിക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ ഇതിന്റെ ഭാഗമായിരിക്കും.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (എല്‍ഒടി), അനലിറ്റിക്സ്, ബിസിനസ് ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് എന്നിവയുള്‍പ്പെടെ എഡബ്ല്യുഎസ് ക്ലൗഡ് സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍മാണ കാര്യക്ഷമത വര്‍ധിപ്പിക്കും.
സിയറ്റ് ടയറുകള്‍ക്ക് എഡബ്ല്യൂഎസ് സാങ്കേതികസഹായം
12:59 AM Aug 19, 2022 | Deepika.com