കൊച്ചി : ചിങ്ങം ഒന്നിനു പോപ്പുലര്‍ മാരുതി നെക്സ ഡീലര്‍ഷിപ്പുകളില്‍ നിന്ന് 251 കാറുകള്‍ ഉപഭോക്താക്കള്‍ക്കു കൈമാറിക്കൊണ്ട് മികച്ച നേട്ടം കൈവരിച്ചു.
പാലാരിവട്ടം (കൊച്ചി), പിഎംജി ജഗ്ഷന് (തിരുവന്തപുരം), സൗത്ത് പറവൂര്‍ (ആലപ്പുഴ), മരത്താക്കര ( തൃശൂര്‍) , തൊണ്ടയാട് (കോഴിക്കോട്), എന്നിവിടങ്ങളിലെ നെക്സ ഷോറൂമുകളില്‍ നിന്നാണ് മാരുതിയുടെ വിവിധ മോഡല്‍ കാറുകള്‍ വിതരണം ചെയ്തത്.
ഇതില്‍ 101 ഉം ഇഗ്നിസ് കാറുകളായിരുന്നു. ആദ്യമായാണ് ഒരു ഡീലറില്‍ നിന്ന് ഇത്രയും ഇഗ്നിസ് കാറുകള്‍ ഒറ്റ ദിവസം വിതരണം ചെയ്യുന്നത്.
ഓണത്തോട് അനുബന്ധിച്ചു ഇഗ്നിസ് കാറുകള്‍ക്ക് 76,000 രൂപയുടെ വരെ പ്രത്യേക ഓഫര്‍ ലഭ്യമാണ്.
ഒറ്റ ദിവസം 251 കാറുകള്‍ റോഡിലിറക്കി പോപ്പുലര്‍ മാരുതി
11:46 PM Aug 17, 2022 | Deepika.com