കൊച്ചി: തൊഴിലന്വേഷകര്‍ക്ക് ഐടി കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി ഇന്‍ഫോപാര്‍ക്ക്. കേരള ഐടി പാര്‍ക്ക്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഇന്റേണ്‍ഷിപ്പ് ഫെയര്‍ 20ന് ഇന്‍ഫോപാര്‍ക്ക് വിസ്മയ ബില്‍ഡിംഗില്‍ നടക്കും.
ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളിലായാണ് ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുക. കേരള സ്റ്റാര്‍ട്ടപ് മിഷന്, ഐസിടി അക്കാദമി ഓഫ് കേരള, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ചാണ് ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം.
ഈ വര്‍ഷം ബിരുദം നേടിയവര്‍ക്കും അവസാന സെമസ്റ്റര്‍ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാന്‍ tthsp://ignite.keralati.org എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.
ഇന്‍ഫോപാര്‍ക്കില്‍ ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍ 20ന്
11:46 PM Aug 17, 2022 | Deepika.com