തിരുവനന്തപുരം: പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. 22, 23 തീയതികളില്‍ കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുള്ളവര്‍ക്ക് കോഴിക്കോട് മേളയില്‍ പങ്കെടുക്കാം.
സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍ഡിപി ആര്‍ഇഎം) ഭാഗമായിട്ടാണ് വായ്പ മേള . സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി (www.norkaroots.org) ഓഗസ്റ്റ് 20 വരെ അപേക്ഷ നല്‍കാം.വിശദവിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള
11:46 PM Aug 17, 2022 | Deepika.com