സ്ത്രീകൾ മാത്രമുള്ള എച്ച്ഡിഎഫ്സി ബാങ്ക് ശാഖ തുറന്നു
11:46 PM Aug 17, 2022 | Deepika.com
കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക് കേരളത്തിലെ ആദ്യത്തെ സമ്പൂർണ വനിതാ ശാഖ കോഴിക്കോട്ട് തുറന്നു. ചെറൂട്ടി റോഡിലെ ശാഖയിൽ നാലു വനിതാ ജീവനക്കാരുണ്ട്. ശാഖയുടെ ഉദ്ഘാടനം കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന് ഇപ്പോൾ കേരളത്തിൽ ആകെ 245 ശാഖകളുണ്ട്.