പാക്കിസ്ഥാനിൽ ഇന്ധന ടാങ്കറും ബസും കൂട്ടിയിടിച്ച് 20 പേർ മരിച്ചു
01:16 AM Aug 17, 2022 | Deepika.com
ഇസ്ലാമാബാദ്: ലാഹോറിൽനിന്നു യാത്രക്കാരുമായി കറാച്ചിയിലേക്കുവന്ന ബസും ഇന്ധനടാങ്കറും കൂട്ടിയിടിച്ച് 20 പേർ മരിച്ചു. കൂട്ടിയിടിച്ചയുടൻ വൻ സ്ഫോടനശബ്ദത്തോടെ ടാങ്കർ പൊട്ടിത്തെറിച്ചു. പഞ്ചാബ് പ്രവിശ്യയിലെ പീർവാലയിൽ ഇന്നലെ വെളുപ്പിനായിരുന്നു അപകടം. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 26 പേരാണു ബസിലുണ്ടായിരുന്നത്.