കൊച്ചി: നാരുകളാല്‍ സമ്പുഷ്ടമായ പുതിയ മള്‍ട്ടിഗ്രെയ്ന്‍ ഓട്സുമായി ക്വാക്കര്‍ വിപണിയില്‍. ഓട്സിനൊപ്പം ഗോതമ്പ്, ബാര്‍ളി, റാഗി, ഫ്ളാക്സ് സീഡ് എന്നിവ അടങ്ങിയ പവര്‍ ഓഫ് ഫൈവ് എന്ന പുതിയ മള്‍ട്ടിഗ്രെയിന്‍ ഓട്സ് ക്വാക്കര്‍ ആണ് വിപണിയിലെത്തിച്ചിരിക്കുന്നത്.
300 ഗ്രാമിന് 89 രൂപയും 600 ഗ്രാമിന് 175 രൂപയുമാണ് വില. നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയയ്ക്ക് സഹായിക്കുന്നതും പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതുമാണ് പുതിയ ഉത്പന്നമെന്ന് അസോസിയേറ്റ് ഡയറക്ടറും ക്വാക്കര്‍ പോര്‍ട്ട് ഫോളിയോ കാറ്റഗറി ഹെഡും ആയ സോനം ബിക്രം വിജ് പറഞ്ഞു.
പുതിയ മള്‍ട്ടി ഗ്രെയിന്‍ ഓട്സുമായി ക്വാക്കര്‍
12:06 AM Aug 17, 2022 | Deepika.com