കോട്ടയം: പുളിമൂട്ടിൽ സിൽക്ക് ഹൗസ് ഇന്നു മുതൽ പാലായിലും. പാലായിലെ പുതിയ ഷോറൂമിൽ വെഡിംഗ് കളക്ഷൻസിന് മാത്രമായി ഒരു പ്രത്യേക ഫ്ളോർ തന്നെയുണ്ട്.
ലെഹെൻഗാസ്, സാരീസ്, ബ്രൈഡൽ വെയർ എന്നിവയിലും ലേഡീസ്, ജെൻസ്, കിഡ്സ് തുടങ്ങിയ കാറ്റഗറിയിലും വിപുലമായ വസ്ത്രശേഖരം പുതിയ ഷോറൂമിലുണ്ട്. വിപുലമായ പാർക്കിംഗ് സൗകര്യം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് അരികിലായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
ഓണക്കാലത്ത് ഓണം കളേഷ്സ് ഷോപ്പിംഗ് ഫെസ്റ്റിവലും പുളിമൂട്ടിൽ സിൽക്സിന്റെ പുതിയ ഷോറൂമിലടക്കം നടത്തും. ഫെസ്റ്റിവല്ലിന്റെ ഭാഗമായി പുളിമൂട്ടിൽ സിൽക്സിന്റെ എല്ലാ ഷോറൂമുകളിലും ഓണം ലെഹെൻഗ മുതൽ ട്രെഡീഷണൽ വെയർ വരെയുള്ള വൈവിധ്യമായ ഓണം കളക്ഷൻസ് ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ പ്രത്യേക കിഴിവും ലഭിക്കും.
പാലായിലെ പുതിയ വലിയ ഷോറൂമിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, മാണി സി. കാപ്പൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര എന്നിവരും യോഗത്തിൽ സംബന്ധിക്കും.
ഉദ്ഘാടന ചടങ്ങുകൾ ആഘോഷമാക്കാൻ ബ്രാൻഡ് അംബാസഡറും ചലച്ചിത്ര താരവുമായ ഭാവനയും എത്തും. കൂടാതെ കേരളത്തിലെ ഏറ്റവും മികച്ച ഫ്യൂഷൻ ബാൻഡ് ആയ പഗ്ലി നയിക്കുന്ന മ്യൂസിക് കൺസേർട്ടും ചടങ്ങിൽ നടക്കും.
പുളിമൂട്ടിൽ സിൽക്ക് ഹൗസ് ഇന്നു മുതൽ പാലായിലും
12:05 AM Aug 17, 2022 | Deepika.com