കൊച്ചി: എഫ്ഐഎം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് 2022ല്‍ (എആര്‍ആര്‍സി) എക്കാലത്തെയും മികച്ച പ്രകടനവുമായി ഐഡെമിറ്റ്സു ഹോണ്ട റേസിംഗ് ഇന്ത്യ ടീം. ഏഷ്യയിലെ ഏറ്റവും കടുപ്പമേറിയ റോഡ് റേസ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താണ് ഹോണ്ട റേസിംഗ് ഇന്ത്യ താരം രാജീവ് സേതു ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയത്.
ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒരു സോളോ ടീം ആദ്യ അഞ്ചില്‍ ഇടം നേടുന്നത് ഇതാദ്യമാണ്. മൂന്നാം റൗണ്ടിലെ രണ്ടാം റേസിലാണ് രാജീവ് അഞ്ചാം സ്ഥാനത്തെത്തിയത്. എപി 250 വിഭാഗത്തിലായിരുന്നു രാജീവിന്റെ നേട്ടം.
വിജയത്തോടെ 11 പോയിന്റും ഹോണ്ട ടീമിനു ലഭിച്ചു. ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് 25-ാമത് എഡിഷന്റെ മൂന്നാം റൗണ്ട് മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആകെ അഞ്ച് റൗണ്ട് മത്സരങ്ങളാണുള്ളത്.
ഹോണ്ട റേസിംഗ് ഇന്ത്യ ടീമിന് ചരിത്രനേട്ടം
11:33 PM Aug 14, 2022 | Deepika.com