ചൗട്ടാവ് (ന്യൂയോർക്ക്): ബുക്കർ പുരസ്കാര ജേതാവായ പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമം. ന്യൂയോർക്കിലെ ചൗട്ടാവിൽ പ്രഭാഷണത്തിനിടെ സ്റ്റേജിൽ കടന്നുകയറിയ അക്രമി എഴുപത്തി യഞ്ചുകാരനായ റഷ്ദിയെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
കഴുത്തിൽ രണ്ടുതവണ കുത്തേറ്റ റഷ്ദി നിലത്തുവീണു. ഉടൻ കാണികൾ താങ്ങിയെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
റുഷ്ദിയുടെ നില ഗുരുതരമല്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. അക്രമിയെ അറസ്റ്റ്ചെയ്തു. മുംബൈയിൽ ജനിച്ച് യുഎസിൽ കഴിയുന്ന റുഷ്ദിയുടെ "സാത്താന്റെ വചനങ്ങൾ 'എന്ന നോവൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രവാചകനിന്ദയുടെ പേരിൽ ഇറാനിലെ ഷിയ ഭരണകൂടം റുഷ്ദിക്കു വധശിക്ഷ വിധിച്ചിരുന്നു.
സൽമാൻ റുഷ്ദിക്കു കുത്തേറ്റു
02:59 AM Aug 13, 2022 | Deepika.com