യുഎൻ: യുക്രെയ്നിലെ സഫോറീസിയ ആണവപ്ലാന്റിനുനേരേയുള്ള റഷ്യൻ ആക്രമണത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.
ജനങ്ങൾക്കു കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരം സംഭവങ്ങളിൽനിന്ന് റഷ്യയും യുക്രെയ്നും വിട്ടുനിൽക്കണമെന്ന് ആണവനിലയത്തിലെ സ്ഥിതിഗതികൾ ചർച്ചചെയ്ത യുഎന്നിന്റെ അടിയന്തരയോഗത്തിൽ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് നിർദേശിച്ചു.
ആണവനിലയത്തിനു തൊട്ടടുത്തുവരെ ആക്രമണം നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. പരിശോധനയ്ക്ക് യുഎൻ സംഘത്തിന് അനുമതി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
യുക്രെയ്ൻ ആണവനിലയത്തിനു നേരേ ഷെല്ലാക്രമണം; ആശങ്കയറിയിച്ച് ഇന്ത്യ
02:59 AM Aug 13, 2022 | Deepika.com