നെടുമ്പാശേരി: രാജ്യത്തെ ഏറ്റവും പുതിയ വിമാനകമ്പനിയായ ആകാശ എയർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സർവീസ് തുടങ്ങി.
ഇന്നലെ ഉച്ചയ്ക്ക് 1.10ന് ബംഗളൂരുവിലേക്കുള്ള ആദ്യ ആകാശ എയർ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പറന്നുയർന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള പ്രതിവാര ബംഗളൂരു സർവീസുകളുടെ മൊത്തം എണ്ണം ഇതോടെ 100 ആയി. ശനിയാഴ്ച മുതൽ ബംഗളൂരു-കൊച്ചി-ബംഗളൂരു ആയി ആകാശ എയർ പ്രതിദിനം രണ്ടു സർവീസുകൾ വീതം നടത്തും. രാവിലെ 8.30ന് ബംഗളൂരുവിൽനിന്നെത്തുന്ന ആദ്യ വിമാനം 9.05ന് മടങ്ങും. 12.30ന് എത്തുന്ന രണ്ടാം വിമാനം 1.10ന് മടങ്ങും.
ആകാശ എയർ കൊച്ചിയിൽനിന്ന് സർവീസ് തുടങ്ങി
12:49 AM Aug 13, 2022 | Deepika.com