കൊച്ചി: ഓണാഘോഷങ്ങളുടെ മുന്നോടിയായി സോണി ഇന്ത്യ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. സോണി ബ്രാവിയ ടെലിവിഷനുകളുടെ പുതിയ ശ്രേണിയും എച്ച്ടി-എ7000, എച്ച്ടി-എ9 തുടങ്ങിയ പ്രീമിയം സൗണ്ട്ബാറുകളുടെ വിപുലമായ ശ്രേണിയും കമ്പനി അവതരിപ്പിച്ചു.
തെരഞ്ഞെടുത്ത ബ്രാവിയ ടെലിവിഷനുകളില്‍ 30 % വരെ കിഴിവും, 20,000 രൂപ വരെ തല്‍ക്ഷണ കാഷ്ബാക്കും ലഭിക്കും. സൗണ്ട്ബാറുകള്‍ക്ക് 15,000 രൂപ വരെയാണ് കിഴിവ്. ഫുള്‍ ഫ്രെയിം കാമറകള്ക്കുമുണ്ട് ഓഫര്‍. സെപ്റ്റംബര്‍ 11 വരെ കേരളത്തിലെ എല്ലാ പ്രധാന ടച്ച് പോയിന്റുകളിലും 600ലധികം റീട്ടെയില്‍ കൗണ്ടറുകളിലും ഓഫര്‍ ലഭ്യമാകും.
ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് സോണി ഇന്ത്യ
12:16 AM Aug 12, 2022 | Deepika.com