കോട്ടയം : കോട്ടയം നഗരത്തിൽ പ്രവർത്തനം ആരംഭിക്കുന്ന എൻസിഎസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായി കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു.
കോട്ടയം അർക്കാഡിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബൻ എൻസിഎസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായുള്ള കോണ്ട്രാക്ട് ഏറ്റുവാങ്ങി. എൻസിഎസ് വസ്ത്രം ചെയർമാൻ എൻ.എം രാജു, ഡയറക്ടർമാരായ അലൻ ജോർജ് , പ്രിൻസി അലൻ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
31 ന് സിഎംഎസ് കോളജ് റോഡിൽ കോളജിന് എതിർ വശത്താണ് എൻസിഎസ് വസ്ത്രം പ്രവർത്തനം ആരംഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ , നമിത പ്രമോദ് , അനു സിതാര, മിയ ജോർജ് എന്നിവർ ചേർന്നാണ് എൻസിഎസ് വസ്ത്രം ഉദ്ഘാടനം ചെയ്യുന്നത്. ഒരു കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു ഫാമിലി ഷോപ്പിംഗ് ഡെസ്റ്റിനേഷൻ എന്ന ആശയവുമായി 60,000 സ്ക്വയർ ഫീറ്റിലാണ് ഷോറും ഒരുങ്ങുന്നത്. പ്രിൻസി അലന്റെ നേതൃത്വത്തിൽ ഒരു ഡിസൈനർ സ്റ്റുഡിയോയും പ്രവർത്തിക്കുന്നു.
കുഞ്ചാക്കോ ബോബൻ ആദ്യമായാണ് കേരളത്തിലെ ഒരു ടെക്സ്റ്റൈൽ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആകുന്നത്. പാരന്പര്യവും വിശ്വസ്തതയും പാരന്പര്യവുമുള്ള സ്ഥാപനം എന്ന നിലയിലാണ് താൻ എൻ.സി.എസ് വസ്ത്തിന്റെ ബ്രാൻഡ് അംബാസിഡറായതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.
42 വർഷത്തിലേറെയായി ബാങ്കിംഗ്, ഓട്ടോ മോബൈൽ ഡിസ്ട്രിബ്യൂഷൻ, വിദ്യാഭ്യാസം, പ്ലാൻന്േറഷൻ, പബ്ളിഷിംഗ് തുടങ്ങി വിവിധ മേഖലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന എൻസിഎസ് ഗ്രൂപ്പ് 2019-ൽ തിരുവല്ലയിലാണ് ആദ്യ ഷോറൂം ആരംഭിക്കുന്നത്.
എൻസിഎസ് വസ്ത്രത്തിന്റെ കോട്ടയം ഷോറൂം 31 ന് ഉദ്ഘാടനം ചെയ്യും
12:07 AM Aug 11, 2022 | Deepika.com