ബെയ്ജിംഗ്: തായ്വാനു സമീപം ചൈന നടത്തുന്ന സൈനികാഭ്യാസം അനിശ്ചിതകാലത്തേക്കു ദീർഘിപ്പിച്ചു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിൽ പ്രകോപിതരായ ചൈന, യുദ്ധ ഭീഷണി മുഴക്കിയാണു മേഖലയിൽ സൈനികാഭ്യാസം തുടരുന്നത്.
നാലു ദിവസത്തേക്കു നിശ്ചയിച്ചിരുന്ന പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) ഈസ്റ്റേൺ തിയേറ്റർ കമൻഡാന്റിന്റെ അഭ്യാസം ദീർഘിപ്പിച്ചതായി ഗ്ലോബർ ടൈസ് റിപ്പോർട്ട് ചെയ്തു.
തായ്വാൻ ദ്വീപിനു സമീപം കടലിൽ സൈനികാഭ്യാസം തുടരുമെന്നു പിഎൽഎ വെളിപ്പെടുത്തിയെങ്കിലും എത്രദിവസത്തേക്കാണ് അഭ്യാസമെന്നു വ്യക്തമാക്കിയിട്ടില്ല.
തായ്വാൻ: ചൈനീസ് അഭ്യാസം തുടരുന്നു
12:39 AM Aug 09, 2022 | Deepika.com