തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയിൽ (ഐസിടിഎകെ) പ്രീമിയം അംഗത്വംനേടുന്ന കോളജുകളുടെ എണ്ണം ആദ്യമായി നൂറിലെത്തി.
അംഗത്വത്തിന് അപേക്ഷിച്ച 230 കോളജുകളിൽ നിന്നാണ് വിജയശതമാനം, വിദഗ്ധരായ അധ്യാപകരുടെ ശതമാനം, സ്ഥാപനത്തിന്റെ അക്രഡിറ്റേഷനും നിലവാരവും, മുൻ അധ്യയനവർഷത്തെ പ്രവേശനം തുടങ്ങി വിവിധ ഘടകങ്ങൾ പരിശോധിച്ച് അംഗസ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം 75 സ്ഥാപനങ്ങൾക്കാണ് പ്രീമിയം അംഗത്വം നൽകിയിരുന്നത്. ഒരുവർഷത്തേക്കാണ് അംഗത്വം.
2015ൽ ആരംഭിച്ച പ്രീമിയം അംഗത്വ പരിപാടി 2020 വരെ എൻജിനീയറിംഗ് കോളജുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ മാനേജ്മെന്റ്, സയൻസ് ആൻഡ് ടെകനോളജി കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ തുടങ്ങിയവയെയും അംഗത്വത്തിനായി പരിഗണിക്കുന്നുണ്ട്.
ആയിരത്തോളം സ്റ്റുഡന്റ്സ് അംബാസിഡർമാരും എല്ലാ സ്ഥാപനങ്ങളിലും ഇൻസ്റ്റിട്യൂഷൻ നോളജ് ഓഫീസർമാരും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
ഐസിടി അക്കാദമിയിൽ നൂറു സ്ഥാപനങ്ങൾക്ക് പ്രീമിയം അംഗത്വം
11:53 PM Aug 08, 2022 | Deepika.com