സിഡ്നി: പ്രസിദ്ധമായ ദി സീക്കേഴ്സ് മ്യൂസിക് ഗ്രൂപ്പിലെ പ്രധാന ഗായികയായിരുന്ന ജൂഡിത്ത് ദർഹം (79) അന്തരിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് മരണത്തിൽ അനുശോചിച്ചു.
1962ൽ സീക്കേഴ്സിൽ എത്തിയ ജൂഡിത്ത് 20-ാം വയസിൽ ബാൻഡിലെ പ്രധാന ഗായികയായി. 1968ൽ ബാൻഡ് പിരിച്ചുവിട്ടശേഷം ഒറ്റയ്ക്കു പരിപാടികൾ അവതരിപ്പിച്ചു. വേർപിരിഞ്ഞെങ്കിലും ബാൻഡിലെ ഗായകർ പിന്നീട് നിരവധി തവണ ഒരുമിച്ചു പരിപാടികൾ അവതരിപ്പിച്ചു. 2014-ലായിരുന്നു ഇത്തരത്തിലെ അവസാന പരിപാടി.
ബാൻഡ് പ്രസിദ്ധമായിരുന്ന കാലത്ത് അഞ്ചു കോടി റിക്കാർഡുകൾ ഇവരുടേതായി വിറ്റുപോയിട്ടുണ്ടെന്നാണു കണക്ക്.
ദി സീക്കേഴ്സ് ഗായിക ജൂഡിത്ത് ദർഹം അന്തരിച്ചു
12:34 AM Aug 07, 2022 | Deepika.com