കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഷിപ്പ് ടെക്നോളജിയിലെ പൂര്‍വവിദ്യാര്‍ഥികളുടെ സംഘടനയായ ഡോസ്റ്റാസിന്റെ (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഷിപ്പ് ടെക്നോളജി അലുമ്നി സൊസൈറ്റി) നേതൃത്വത്തില്‍ അന്തര്‍ദേശീയ മാരിടൈം സെമിനാര്‍ (ഡിംസ്-22) സംഘടിപ്പിക്കുന്നു.
ഒമ്പതിന് രാവിലെ 9.30ന് മന്ത്രി പി. രാജീവ് ക്രൗണ്‍ പ്ലാസയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഹരിതസമുദ്രസഞ്ചാരം, കപ്പല്‍ ഗതാഗതത്തിലെ സമ്പൂര്‍ണ യന്ത്രവത്കരണം, കടല്‍ സാങ്കേതിക സംവിധാനങ്ങളുടെ നൂതന രൂപകല്പന തുടങ്ങി 16 പേപ്പറുകൾ സെമിനാറില്‍ അവതരിപ്പിക്കും.
കൊച്ചിയെ സമുദ്രവ്യവസായത്തിന്റെ സിരാകേന്ദ്രമാക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ടുള്ള പ്രത്യേക സംവാദവും സംഘടിപ്പിക്കുന്നുണ്ട്. സമുദ്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം പേര് സെമിനാറില്‍ പങ്കെടുക്കും.
അന്തര്‍ദേശീയ മാരിടൈം സെമിനാര്‍ കൊച്ചിയില്‍
12:08 AM Aug 07, 2022 | Deepika.com