കൊച്ചി: ആദി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ സ്ഥാപനം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സിഇഒ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.
എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്കു മാത്രമല്ല പ്ലസ്ടു പാസായ ഏതൊരു വിദ്യാര്‍ഥിക്കും വിവിധ ട്രേഡുകളിലും മാനേജ്മെന്റ് രംഗത്തും പ്രാവീണ്യം നേടാനുള്ള അവസരമാണ് ആദി ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്നത്.
പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലിസാധ്യതയും സ്ഥാപനം ഉറപ്പുനല്കുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം. കൊച്ചിയില്‍ മൂന്നു ബ്രാഞ്ചുകളും തിരുവനന്തപുരത്തും കോഴിക്കോടുമായി ഓരോ ബ്രാഞ്ചുകളുമാണ് സ്ഥാപനത്തിനുള്ളത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളും നല്കുന്നു.
ആദി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ സ്ഥാപനം തിരുവനന്തപുരത്തും
12:08 AM Aug 07, 2022 | Deepika.com