കൊച്ചി: ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ് കേരള വിപണിയില്‍ ക്രാബ്ട്രീ സിഗ്നിയ സ്വിച്ചുകളുടെ നൂതന ശ്രേണി അവതരിപ്പിച്ചു. സ്മാര്‍ട്ട്, ലക്ഷ്വറി (സിഗ്നിയ സ്മാര്‍ട്ട്, സിഗ്നിയ ഗ്രാന്‍ഡ്) എന്നീ രണ്ടു വിഭാഗങ്ങളിലാണു പുതിയ സ്വിച്ചുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട്, നാല് ചാനല്‍ റിലേ സ്വിച്ചുകള്‍, സ്മാര്‍ട്ട് സിംഗിള്‍-ചാനല്‍ പവര്‍ സ്വിച്ച്, കര്ട്ടന് റിലേ സ്വിച്ച്, ഒരു സ്മാര്‍ട്ട് ഫാന്‍ റെഗുലേറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന സിഗ്നിയ സ്മാര്‍ട്ട് ശ്രേണി, കണക്ട് ചെയ്ത ഉപകരണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ആമസോണ്‍ അലക്സ പോലുള്ള വോയ്സ് അസിസ്റ്റന്റുകള്‍ ഉപയോഗിച്ചും ഈ സ്വിച്ചുകള്‍ നിയന്ത്രിക്കാം. പ്ലാസ്റ്റിക്, മെറ്റല്‍ പ്ലേറ്റുകള്‍, ഗ്ലാസ് പ്ലേറ്റുകള്‍, വുഡ് ഫിനിഷ് പ്ലേറ്റുകള്‍ തുടങ്ങി 11 വ്യത്യസ്ത ഫിനിഷുകളില്‍ സിഗ്നിയ ഗ്രാന്‍ഡ് ശ്രേണി സ്വിച്ചുകള്‍ ലഭ്യമാണ്.
സ്മാര്‍ട്ട്, പ്രീമിയം സ്വിച്ച് ശ്രേണി അവതരിപ്പിച്ച് ഹാവെല്‍സ്
01:03 AM Aug 06, 2022 | Deepika.com