കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 281.92 കോടി രൂപയുടെ അറ്റാദായം. മുന്‍പാദത്തേക്കാള്‍ 8.04 ശതമാനം കൂടുതലാണിത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 436.85 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ആസ്തി കഴിഞ്ഞ പാദത്തെ അപേക്ഷിച്ചു 24 .25 ശതമാനം വര്‍ധിച്ച് 30,759.52 കോടിയിലെത്തി.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.65 ശതമാനം വര്‍ധന. ഉപകമ്പനികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ അറ്റാദായം 290.12 കോടി രൂപയും മൊത്ത പ്രവര്‍ത്തന വരുമാനം 1501.98 കോടി രൂപയുമാണ്. കമ്പനിയുടെ സ്വര്‍ണ വായ്പാ ബിസിനസ് 20,050 കോടിയിലെത്തി. കഴിഞ്ഞ പാദത്തേക്കാള്‍ 21.22 ശതമാനം വര്‍ധനയാണ് കാഴ്ചവച്ചത്. ആദ്യപാദത്തില്‍ 27,751.46 കോടിയുടെ സ്വര്‍ണ വായ്പകള്‍ വിതരണം ചെയ്തു.
മണപ്പുറം ഫിനാന്‍സിന് 282 കോടി രൂപ അറ്റാദായം
11:57 PM Aug 04, 2022 | Deepika.com