കൊച്ചി: റിട്ടയര്‍മെന്റ് ബിസിനസ് വിഭാഗത്തില്‍ 29 ശതമാനം വളര്‍ച്ച നേടി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്. 2021 സാമ്പത്തികവര്‍ഷം 2,292 കോടിയായിരുന്ന ബിസിനസ് 2022 ല്‍ 2,956 കോടിയായി ഉയര്‍ന്നു.
വിരമിച്ചവര്‍ക്ക് ഭാവി സുരക്ഷിതമാക്കാന്‍ ഐസിഐസിഐ പ്രൂ ഗാരണ്ടീസ് പെന്ഷന് പ്ലാന്‍ കമ്പനി പുറത്തിറക്കിയിരുന്നു. പ്ലാന്‍ എടുത്ത സമയത്ത് നിശ്ചയിക്കുന്ന പലിശ നിരക്കില്‍ ഉറപ്പായ ആജീവനാന്ത പെന്‍ഷനാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്.
ഐസിഐസിഐ പ്രുഡന്ഷ്യലിനു നേട്ടം
11:57 PM Aug 04, 2022 | Deepika.com