തൃശൂർ: വെവിധ്യമാർന്ന ബ്രൈഡൽ ശേഖരമായ അനുഗ്രഹ ബ്രൈഡൽ കളക്ഷൻസ് അവതരിപ്പിച്ച് ജോയ്ആലുക്കാസ്. ഇന്ത്യയുടെ നാനാഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുടെ ആഭരണസംസ്കാരങ്ങളും പാരന്പര്യവും ഈ ശേഖരത്തിലൂടെ ലഭ്യമാകും. ഇന്ത്യൻ വിവാഹങ്ങളെ കൂടുതൽ ആഘോഷമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാകുന്ന ഈ ശേഖരം സ്വർണം, വജ്രം, വിലയേറിയ കല്ലുകൾ എന്നിവയാൽ നിർമിച്ചതാണ്. ഇന്ത്യൻ പാരന്പര്യം സൂക്ഷ്മമായി അറിയുന്ന വിദഗ്ധരാണ് ഈ പ്രത്യേക ഡിസൈനുകൾ തയാറാക്കിയിരിക്കുന്നത്.
അനുഗ്രഹയുടെ തുടക്കവും ഇപ്പോഴത്തെ വിവാഹ സീസണും പ്രമാണിച്ച് വിവാഹ പർച്ചേസിനു ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹിതർക്കു സന്തോഷകരവും വിസ്മയകരവുമായ ദാന്പത്യ ജീവിതം അനുഗ്രഹിച്ചു നൽകുക എന്നതുകൂടിയാണ് ഈ ബ്രൈഡൽ കളക്ഷനിലൂടെ ലക്ഷ്യമാക്കുന്നതെന്നു മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ് പറഞ്ഞു.
അനുഗ്രഹ ബ്രൈഡൽ കളക്ഷനുമായി ജോയ്ആലുക്കാസ്
11:14 PM Aug 03, 2022 | Deepika.com