കൊച്ചി: പ്രമുഖ വാഹന നിര്‍മാതാക്കളായ ലെക്സസ് ഇന്ത്യ, ഡിസൈന്‍ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 28 വരെ എന്‍ട്രികള്‍ സ്വീകരിക്കും.
ഉല്പന്നത്തിന്റെ രൂപകല്പന, ഫര്‍ണിച്ചര്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, ക്രാഫ്റ്റ് വര്‍ക്ക്, ഇക്കോ ഇന്നൊവേഷന്, ജീവിതശൈലി ആക്സസറി ഡിസൈന്‍ എന്നിവ അവാർഡ് നിർണയത്തിൽ പരിഗണിക്കും. 2018 ലെ ആദ്യ പതിപ്പു മുതല്‍, രാജ്യത്തുടനീളമുള്ള ഡിസൈനര്‍മാരില്‍ നിന്ന് മൂവായിരത്തിലേറെ ക്രിയാത്മക നിര്‍ദേശങ്ങളാണ് ലഭിച്ചത്.
ഡിസൈന്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു
11:47 PM Aug 02, 2022 | Deepika.com