കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി സവിശേഷ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്.
കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയോടനുബന്ധിച്ചാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന ആശയപ്രചാരണം ലക്ഷ്യമിട്ട് ജോയ് ഓഫ് ഫ്രീഡം എന്ന പേരില്‍ ഫെഡറല്‍ ബാങ്ക് പദ്ധതിക്ക് തുടക്കമിട്ടത്.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലും മൊബൈല്‍ ബാങ്കിംഗ് ആപ്പിലും വിവിധ നിക്ഷേപ പദ്ധതികളിലും ആകര്‍ഷകമായ കാഷ് ബാക്ക് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ഡി/എസ്ഐപി നിക്ഷേപങ്ങള്‍ക്ക് സെപ്റ്റംബര്‍ 14 വരെ 75 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 75 രൂപയ്ക്കു തുല്യമായ റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.
ചുരുങ്ങിയ നിക്ഷേപതുക 7,500 രൂപയാണ്. ഫെഡറല്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ 750 രൂപ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകളും നേടാം. ജൂലൈ ഒമ്പതിനും ഓഗസ്റ്റ് 15നുമിടയില്‍ ചുരുങ്ങിയത് 15,822 രൂപ വരെ ചെലവിടുന്നവര്‍ക്കാണ് ഈ സമ്മാനം. കൂടുതല്‍ വിവരങ്ങള്‍: https://www.federalbank.co.in/rd-sip-freedom-campaign ൽ.
ജോയ് ഓഫ് ഫ്രീഡം ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്
11:47 PM Aug 02, 2022 | Deepika.com