വെല്ലൂർ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) ചാൻസലർ ഡോ. ജി. വിശ്വനാഥൻ ഈ ആഴ്ചത്തെ സ്ലോട്ട് 1 കാമ്പസ് പ്ലേസ്മെന്റുകളുടെ ഫലം പ്രഖ്യാപിച്ചു.
വെഞ്ച്വർ പിന്തുണയുള്ള കണക്റ്റഡ്-കാർ ഡാറ്റ ആൻഡ് അനലിറ്റിക്സ് സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം കമ്പനിയായ മോട്ടോർഖ് വിഐടിയിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ്എൻജിനിയറിംഗ് വിദ്യാർഥികളായ അമിത് അഗർവാളിനും സാർത്ഥക് ഭരദ്വാജിനും വാർഷിക ശമ്പള പാക്കേജായി 1.02 കോടി രൂപയുടെ ഓഫർ നല്കി.
മുഴുവൻ സമയ ഓഫറുകൾക്കായി മൈക്രോസോഫ്റ്റ് 45 വിദ്യാർഥികളെ തിരഞ്ഞെടുത്തു. 2023-ലെ ബിരുദ ബാച്ചിനുള്ള വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (വിഐടി) കാമ്പസ് പ്ലെയ്സ്മെന്റുകൾ 12-ന് ആരംഭിച്ചു. ഇതിൽ മൈക്രോസോഫ്റ്റ്, ഡിഇ ഷാ, മോർഗൻ സ്റ്റാൻലി, എയർബൻഡ്, മീഡിയ.നെറ്റ്എന്നീ അഞ്ച് സൂപ്പർ ഡ്രീം കമ്പനികൾ പങ്കെടുത്തു.
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥികൾക്ക് 1.02 കോടിയുടെ ശമ്പള ഓഫർ
11:41 PM Aug 01, 2022 | Deepika.com