വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ശനിയാഴ്ച വീണ്ടും ഐസൊലേഷനിൽ പ്രവേശിച്ചു. കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ബൈഡൻ ഐസൊലേഷനിൽ ആയിരുന്നു.
മൂന്നു ദിവസം മുന്പ് കോവിഡ്മുക്തനായ ജോ ബൈഡന് ശനിയാഴ്ച വീണ്ടും രോഗം സ്ഥിരീകരിക്കുകയായിരുന്നെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
വീണ്ടും കോവിഡ് വരുന്നത് അപൂർവ പ്രതിഭാസമാണെന്നും ആന്റി-വൈറൽ മരുന്ന് നൽകുന്നുണ്ടെന്നും വൈറ്റ്ഹൗസ് ഫിസിഷൻ ഡോ. കെവിൻ ഒ കോർണർ അറിയിച്ചു.
ബൈഡന് വീണ്ടും കോവിഡ്; ഐസൊലേഷനിൽ
12:28 AM Aug 01, 2022 | Deepika.com