വത്തിക്കാൻ സിറ്റി: കാനഡയിൽ നടന്നത് സ്വദേശികൾക്കെതിരായ വംശഹത്യയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ആറു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനുശേഷം കാനഡയിൽനിന്നു വത്തിക്കാനിലേക്കു മടങ്ങവേ കനേഡിയൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മാർപാപ്പ.
കനേഡിയൻ സന്ദർശനത്തിനിടെയും യുക്രെയ്ൻ ജനതയ്ക്കുവേണ്ടി താൻ പ്രാർഥിക്കുന്നതു മുടക്കിയില്ലെന്ന് ഇന്നലെ വത്തിക്കാനിൽ ജപമാലയ്ക്കുശേഷം മാർപാപ്പ പറഞ്ഞു.
കാനഡയിൽ നടന്നതു വംശഹത്യയെന്നു മാർപാപ്പ
12:28 AM Aug 01, 2022 | Deepika.com