സർവകക്ഷി സർക്കാരിന് ശ്രീലങ്കയിൽ ചർച്ചകൾ

01:53 AM Jul 30, 2022 | Deepika.com
കൊ​​​​​​ളം​​​​​​ബോ: സാ​​​​​​ന്പ​​​​​​ത്തി​​​​​​ക പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ശ്രീ​​​​​​ല​​​​​​ങ്ക​​​​​​യി​​​​​​ൽ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ക്ഷി​​​​​​ സ​​​​​​ർ​​​​​​ക്കാ​​​​​​ർ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് റ​​​​​​നി​​​​​​ൽ വി​​​​​​ക്ര​​​​​​മ​​​​​​സിം​​​​​​ഗെ​​​​​​യു​​​​​​ടെ നീ​​​​​​ക്കം.

സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​കാ​​​​​​ൻ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ളെ അ​​​​​​നു​​​​​​ന​​​​​​യി​​​​​​പ്പി​​​​​​ക്കാ​​​​​​നാ​​​​​​ണ് ശ്ര​​​മം. ഒ​​​​​​രാ​​​​​​ഴ്ച​​​​​​യ്ക്കു​​​​​​ള്ളി​​​​​​ൽ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണ് സൂ​​​​​​ച​​​​​​ന. ശ്രീ​​​​​​ല​​​​​​ങ്ക ഫ്രീ​​​​​​ഡം പാ​​​​​​ർ​​​​​​ട്ടി നേ​​​​​​താ​​​​​​വും മു​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റു​​​​​​മാ​​​​​​യ മൈ​​​​​​ത്രീ​​​​​​പാ​​​​​​ല സി​​​​​​രി​​​​​​സേ​​​​​​ന​​​​​​യു​​​​​​മാ​​​​​​യി വി​​​​​​ക്ര​​​​​​മ​​​​​​സിം​​​​​​ഗെ വ്യാ​​​​​​ഴാ​​​​​​ഴ്ച ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ത്തി.

മു​​​​​​ഖ്യ​​​​​​പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യ സ​​​​​​മാ​​​​​​ഗി ജ​​​​​​ന ബാ​​​​​​ല​​​​​​വേ​​​​​​ഗെ​​​​​​യ (എ​​​​​​സ്ജെ​​​​​​ബി) സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ൽ പ​​​​​​ങ്കാ​​​​​​ളി​​​​​​യാ​​​​​​കി​​​ല്ല. എ​​​​​​ന്നാ​​​​​​ൽ ചി​​​​​​ല എം​​​​​​പി​​​​​​മാ​​​​​​ർ വ്യ​​​​​​ക്തി​​​​​​പ​​​​​​ര​​​​​​മാ​​​​​​യി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ൽ പ​​​​​​ങ്കാ​​​​​​ളി​​​​​​യാ​​​​​​കാ​​​​​​ൻ ത​​​​​യാറെ​​​​​ടു​​​​​ക്കു​​​​​ന്നു​​​​​ണ്ട്. നാ​​​​​ഷ​​​​​ണ​​​​​ൽ ഫ്രീ​​​​​ഡം ഫ്ര​​​​​ണ്ട് (എ​​​​​ൻ​​​​​എ​​​​​ഫ്എ​​​​​ഫ്) നേ​​​​​താ​​​​​വ് വി​​​​​മ​​​​​ൽ വീ​​​​​ര​​​​​വാ​​​​​സ​​​​​ന​​​​​യും റ​​​​​നി​​​​​ലി​​​​​ന് പി​​​​​ന്തുണ​​​​​ അറിയിച്ചി​​​​​ട്ടു​​​​​ണ്ട്.

അ​​​തി​​​നി​​​ടെ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ക്ര​​​​​യ​​​​​വി​​​​​ക്ര​​​​​യ​​​​​ത്തി​​​​​നു​​​​​ള്ള സാ​​​​​ന്പ​​​​​ത്തി​​​​​ക ന​​​​​യം രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ചാ​​​​​ലേ ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കു കൂ​​​ടു​​​ത​​​ൽ സാ​​​​​ന്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം അ​​​നു​​​വ​​​ദി​​​ക്കൂ എ​​​ന്ന് ലോ​​​​​ക​​​​​ബാ​​​​​ങ്ക് അ​​​റി​​​യി​​​ച്ചു.

വാ​​​​​യ്പാ തി​​​​​രി​​​​​ച്ച​​​​​ട​​​​​വി​​​​​ന്‍റെ പു​​​​​നഃ​​​​​ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ചൈ​​​​​ന ഉ​​​​​ൾ​​​​​പ്പെ​​​​​ടെ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച തു​​​​​ട​​​​​ങ്ങാ​​​​​ൻ മ​​​​​റ്റൊ​​​​​രു സാ​​​​​ന്പ​​​​​ത്തി​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​യ ഐം​​​​​എം​​​​​എ​​​​​ഫും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ശ്രീ​​​ല​​​ങ്ക​​​യു​​​ടെ താ​​​​​റു​​​​​മാ​​​റാ​​​​​യ സ​​​​​ന്പ​​​​​ദ്ഘ​​​​​ട​​​​​ന​​​​​യി​​​​​ലും അ​​​​​തു​​​​​മൂ​​​​​ലം ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ണ്ടാ​​​​​കു​​​​​ന്ന ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ക​​​​​ളി​​​​​ലും ക​​​​​ടു​​​​​ത്ത ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ണ്ടെ​​​​​ന്നും ലോ​​​​​ക​​​​​ബാ​​​​​ങ്ക് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.