ആണവഭീഷണിയുമായി കിം ജോംഗ് ഉൻ

12:42 AM Jul 29, 2022 | Deepika.com
പ്യോ​​​ഗ്യാം​​​ഗ്: അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ൾ വി​​​ന്യ​​​സി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ത​​​യാ​​​റാ​​​ണെ​​​ന്നു കിം ​​​ജോം​​​ഗ് ഉ​​​ൻ. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള യു​​​ദ്ധ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പൂ​​​ർ​​​ണ​​​സ​​​ജ്ജ​​​മാ​​​ണ്. കൊ​​​റി​​​യ​​​ൻ യു​​​ദ്ധ​​​വാ​​​ർ​​​ഷി​​​ക​​​ച്ച​​​ട​​​ങ്ങി​​​ലാ​​​ണ് കി​​​മ്മി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. 1950-53 കാ​​​ല​​​ത്തു ന​​​ട​​​ന്ന യു​​​ദ്ധ​​​ത്തി​​​ൽ ജ​​​യി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​ണ​​​വ​​​ഭീ​​​ഷ​​​ണി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ സ്വ​​​യം​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു കിം ​​​പ​​​റ​​​ഞ്ഞു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ സൈ​​​നി​​​ക പ​​​ദ്ധ​​​തി​​​ക​​​ളെ പ്ര​​​കോ​​​പ​​​ന​​​ങ്ങ​​​ളെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ മു​​​തി​​​ർ​​​ന്നാ​​ൽ അ​​​വി​​​ടത്തെ സ​​​ർ​​​ക്കാ​​​രും പ​​​ട്ടാ​​​ള​​​വും തു​​​ട​​​ച്ചു​​​നീ​​​ക്ക​​​പ്പെ​​​ടും. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന സൂ​​​ച​​​ന ല​​​ഭി​​​ച്ചാ​​​ൽ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ​​​യും അ​​​ണ്വാ​​​യു​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും ആ​​​ദ്യ​​​മേ​​​ത​​​ന്നെ ന​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ പു​​​ന​​​രു​​​ജ്ജീ​​​വി​​​ക്കു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​ണു കിം ​​​ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഏ​​​ഴാ​​​മ​​​ത് അ​​​ണ്വാ​​​യു​​​ധ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണു കി​​​മ്മി​​​ന്‍റെ ഭീ​​​ഷ​​​ണി. ഏ​​​തു സ​​​മ​​​യ​​​വും പ​​​രീ​​​ക്ഷ​​​ണം ഉ​​​ണ്ടാ​​​യേ​​​ക്കാ​​​മെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. 2017ലാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ അ​​​വ​​​സാ​​​ന ആ​​​ണ​​​വ​​​പ​​​രീ​​​ക്ഷ​​​ണം. ഈ ​​​വ​​​ർ​​​ഷം അ​​​വ​​​ർ 31 ത​​​വ​​​ണ മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്.