പാരീസ്: സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനു ഫ്രാൻസിൽ സ്വീകരണം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി മുഹമ്മദ് ബിൻ സൽമാൻ ചർച്ച നടത്തും.
ഖഷോഗി വധത്തിൽ ആരോപണവിധേയനായ രാജകുമാരനെ ഫ്രാൻസ് സ്വീകരിച്ചതു വിമർശനവിധയമായിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഊർജ പ്രതിസന്ധി മറികടക്കാൻ പാശ്ചാത്യശക്തികൾ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണു സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നു.
സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്ന ഖഷോഗി 2018ൽ കൊല്ലപ്പെട്ടശേഷം ആദ്യമായാണു മുഹമ്മദ് ബിൻ സൽമാൻ യൂറോപ്പ് സന്ദർശിക്കുന്നത്.
മുഹമ്മദ് ബിൻ സൽമാൻ പാരീസിൽ
12:42 AM Jul 29, 2022 | Deepika.com