കൊച്ചി: കേരളത്തിലുടനീളമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍, വനശ്രീ ഷോപ്പുകള്‍, മൊബൈല്‍ വനശ്രീ യൂണിറ്റുകള്‍, ഇക്കോ ഷോപ്പുകള്‍ എന്നിവയില്‍ ഡിജിറ്റല്‍ കളക്ഷന്‍ സൗകര്യമേര്‍പ്പെടുത്താന്‍ സംസ്ഥാന വനം വന്യജീവി വകുപ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ധാരണയിലെത്തി.
ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരും ഗവ. ബിസിനസ് ഹെഡുമായ ജോളി സെബാസ്റ്റ്യനും വനം വന്യജീവി വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദും ധാരണാപത്രത്തില്‍ ഒപ്പിട്ടു.
ഈ പങ്കാളിത്തത്തിലൂടെ വനം വകുപ്പിനു കീഴിലുള്ള 124 ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇനി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡിജിറ്റല്‍ കളക്ഷന്‍ സംവിധാനം ലഭ്യമാകും. ഇവിടെ പിഒഎസ് മെഷീനുകള്‍ സ്ഥാപിക്കും. വനം വകുപ്പിന്റെ 36 വിവിധ ഏജന്‍സികളുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ബാങ്ക് പിഒഎസ് മെഷീനുകള്‍ ലഭ്യമാക്കും.
ഡിജിറ്റല്‍ പേയ്മെന്റ്: എസ്ഐബി വനംവകുപ്പുമായി ധാരണയില്‍
12:15 AM Jul 06, 2022 | Deepika.com