നാസയുടെ ഉപഗ്രഹം ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി
01:22 AM Jul 05, 2022 | Deepika.com
വെല്ലിംഗ്ടൺ: നാസയുടെ ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കുന്നതിന്റെ പദ്ധതിയുടെ ഭാഗമായാണ് മൈക്രോവേവ് ഓവന്റെ വലിപ്പുള്ള ഉപഗ്രഹം ചന്ദ്രനിലേക്ക് അയയ്ക്കുന്നത്. ആറു ദിവസം മുന്പ് ന്യൂസിലാൻഡിലെ മഹിയ പെൻസുലയിൽനിന്ന് റോക്കറ്റ് ലാബ് ആണ് ഉപഗ്രഹം വിക്ഷേപിച്ചത്.