ഫ്ളോട്ടിംഗ് ക്രെയിൻ അപകടം: 12 മൃതദേഹങ്ങൾ കണ്ടെത്തി

11:51 PM Jul 04, 2022 | Deepika.com
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ലെ ഗ്യു​​​യാം​​​ഗ്ഡോം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ൽ 12 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഫ്ളോ​​​ട്ടിം​​​ഗ് ക്രെ​​​യി​​​ൻ ത​​​ക​​​ർ​​​ന്നു കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടേ​​​താ​​​ണ് ഈ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളെ​​​ന്നു ക​​​രു​​​തു​​​ന്നു.

ഒ​​​രു വി​​​ദേ​​​ശ കാ​​​റ്റാ​​​ടി​​​പ്പാ​​​ടം പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഫ്ളോ​​​ട്ടിം​​​ഗ് ക്രെ​​​യി​​​നാ​​​ണു ശ​​​നി​​​യാ​​​ഴ്ച യാം​​​ഗ്ജി​​​യാം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ൽ ആ​​​ഞ്ഞ​​​ടി​​​ച്ച ച​​​ബ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. 27 പേ​​​രെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യി. ഒ​​​രാ​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് 50 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ​​​നി​​​ന്നാ​​​ണു 12 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഫ്ളോ​​​ട്ടിം​​​ഗ് ക്രെ​​​യി​​​ൻ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി 246 വെ​​സ​​ലു​​ക​​​ളും 498 മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ബോ​​​ട്ടു​​​ക​​​ളും ഏ​​​ഴു വി​​​മാ​​​ന​​​ങ്ങ​​​ളും വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. ചൈ​​​ന​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷം ആ​​​ഞ്ഞ​​​ടി​​​ക്കു​​​ന്ന മൂ​​​ന്നാം കൊ​​​ടു​​​ങ്കാ​​​റ്റാ​​​ണ് ച​​​ബ.