ക്രി​പ്റ്റോ​ക​റ​ൻ​സി​ക​ൾ ഭീ​ഷ​ണി​ത​ന്നെ: ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ

11:33 PM Jun 30, 2022 | Deepika.com
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക​​​സ്ഥി​​​​ര​​​​ത ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള ക്രി​​​​പ്റ്റോ​​​​ക​​​​റ​​​​ൻ​​​​സി​​​​ക​​​​ൾ വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ടം​​​​ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് റി​​​​സ​​​​ർ​​​​വ് ബ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​ആ​​​​ർ​​​​ബി​​​​ഐ) ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി കാ​​​​ന്ത ദാ​​​​സ്.

ഇ​​​​ന്ന​​​​ലെ പു​​​​റ​​​​ത്തു​​​​വി​​​​ട്ട ആ​​​​ർ​​​​ബി​​​​ഐ​​യു‌ടെ സാ​​​​ന്പ​​​​ത്തി​​​​ക സ്ഥി​​​​ര​​​​താ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണു ദാ​​​​സി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം. നേ​​​​ര​​​​ത്തെ​​​​യും ആ​​​​ർ​​​​ബി​​​​ഐ ഗ​​​​വ​​​​ർ​​​​ണ​​​​ർ ക്രി​​​​പ്റ്റോ​​​​ക​​​​റ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ നി​​​​ല​​​​പാ​​​​ട​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഡി​​​​ജി​​റ്റൈ​​സേ​​​​ഷ​​​​ൻ വ്യാ​​​​പ​​​​മാ​​​​കു​​​​ന്പോ​​​​ൾ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ കൂ​​​​ടു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ജാ​​​​ഗ്ര​​​​ത​​​​പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.