മുംബൈ: ബിസിനസ് പരിഷ്കരണ കർമ പദ്ധതി(ബിആർഎപി2020) അടിസ്ഥാനമാക്കിയുള്ള, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും വിലയിരുത്തൽ റിപ്പോർട്ട് പുറത്തുവിട്ട് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന,കർണാടക, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണു റാങ്കിംഗിൽ മുൻ നിരയിലെത്തിയത്(ടോപ് അച്ചീവേഴ്സ്).
ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, എന്നീ സംസ്ഥാനങ്ങളാണ് അച്ചീവേഴ്സ് എന്ന രണ്ടാം വിഭാഗത്തിൽ ഇടം നേടിയത്.
കേരളം, ആസാം, ചത്തീസ്ഗഢ്, ഗോവ, ഛാർഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങൾ അസ്പിയേഴ്സ് എന്ന മൂന്നാം വിഭാഗത്തിലാണ്.
ഡൽഹി, ജമ്മുകാഷ്മീർ, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങൾ നാലാം എമേർജിംഗ് ബിസിനസ് എക്കോസിസ്റ്റംസ് എന്ന നാലാം വിഭാഗത്തിലും ഉൾപ്പെട്ടു.
ബിസിനസ് സൗഹാർദം: ആന്ധ്രപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ മുന്നിൽ
11:33 PM Jun 30, 2022 | Deepika.com